Home Technology രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താൻ ഓക്സിമീറ്റർ സെൻസറുമായി ആപ്പിൾ വാച്ച് സീരീസ്

രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താൻ ഓക്സിമീറ്റർ സെൻസറുമായി ആപ്പിൾ വാച്ച് സീരീസ്

0

ബെംഗ്ലൂരു: രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താൻ സാധിക്കുന്ന ഓക്സിമീറ്റർ സെൻസറുമായി ആപ്പിൾ വാച്ച് സീരീസ് 6. കഴിഞ്ഞ ദിവസം ആപ്പിൾ അവതരിപ്പിച്ച പ്രധാന ഉൽപ്പന്നങ്ങളിൽ ഒന്നാണിത്. സീരീസ് 4 ന്റേയും സീരീസ് 5ന്റേയും അതേ രൂപകൽപനയിൽ തന്നെ പുറത്തിറക്കിയിരിക്കുന്ന വാച്ചിലെ ഫീച്ചറുകൾ പരിഷ്കരിച്ചിട്ടുണ്ട്.

രക്തത്തിലെ ഓക്സിജന്റെ അളവ് വെറും 15 സെക്കൻഡിൽ ഇതിലൂടെ പരിശോധിക്കാൻ സാധിക്കും. കൂടാതെ വേഗതകൂടിയ എസ്6 ചിപ്പ് ആണ് വാച്ചിലുള്ളത്. ഇത് പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ആൾടിമീറ്റർസെൻസർ ഉൾപ്പടെ പുതിയ സെൻസറുകളും ഇതിലുണ്ട്. പുതിയ മോഡലിന് ഇന്ത്യയിൽ 40,900 രൂപയാണ് വില.ആപ്പിൾ വാച്ച് സീരീസ് 6 നൊപ്പം പുതിയ ആപ്പിൾ വാച്ച് എസ്ഇയും പുറത്തിറക്കി.

സീരീസ് 5ന്റെ സമാനമായ രൂപകൽപനയാണിതിന്. എന്നാൽ എസ്5 ചിപ്പ് ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. വാച്ച് ഓഎസ് 7 നിലാണ് ഇതിന്റെ പ്രവർത്തനം. ജിപിഎസ്, സെല്ലുലാർ പതിപ്പുകൾ ഇതിനുണ്ട്. ഇതിൽ ജിപിഎസ് മോഡലിന് 29900 രൂപയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here