വാഷിങ്ടണ്‍: യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ. ട്വിറ്ററിലൂടെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിലേക്ക് ഇന്ത്യ തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നു എന്നും ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിതെന്നും ടി.എസ് ഗുരുമൂർത്തി ട്വിറ്ററിൽ കുറിച്ചു. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യക്ക് യുഎൻസിഎസ്ഡബ്ല്യു അംഗത്വം. 54 അംഗ രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ 39 വോട്ടും ഇന്ത്യ 38 വോട്ടും നേടി.
ജൂണിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം ലഭിച്ചിരുന്നു. 192ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.