Home Covid-19 സംസ്ഥാനത്ത് കൊറോണ ചികിത്സയിലായിരുന്ന പൊലീസ് ട്രെയിനിയടക്കം രണ്ട് പേർ കൂടി മരിച്ചു

സംസ്ഥാനത്ത് കൊറോണ ചികിത്സയിലായിരുന്ന പൊലീസ് ട്രെയിനിയടക്കം രണ്ട് പേർ കൂടി മരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ പൊലീസ് ട്രെയിനിയും ചെങ്ങന്നൂർ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (28), തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന് കടുത്ത പനിയും ന്യുമോണിയയും ബാധിച്ചിരുന്നു.

ചെങ്ങന്നൂർ മുളക്കുഴ സ്വദേശി ജാസ്മിൻ (39) ആണ് ആലപ്പുഴയിൽ മരിച്ചത്. ഇവർ ഒരാഴ്ചയായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജാസ്മിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു.

അതേസമയം കേരളത്തിൽ ഇന്ന് 12 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ ആലപ്പുഴ എന്‍ഐവിയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here