Home National കൊറോണ വ്യാപനം; കേരളത്തില്‍ കുടുങ്ങിയ സൗദി മലയാളികള്‍ക്ക് നാളെ മുതൽ പ്രവേശന അനുമതി

കൊറോണ വ്യാപനം; കേരളത്തില്‍ കുടുങ്ങിയ സൗദി മലയാളികള്‍ക്ക് നാളെ മുതൽ പ്രവേശന അനുമതി

0

റിയാദ്: കൊറോണ വ്യാപനം മൂലം കേരളത്തില്‍ കുടുങ്ങിയ സൗദി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. എല്ലാത്തരം വിസയിലുള്ളവര്‍ക്കും നാളെ മുതല്‍ സൗദിയില്‍ പ്രവേശിക്കാം. നാളെ രാവിലെ ആറു മുതല്‍ എല്ലാത്തരം വിസക്കാര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സൗദിയില്‍ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കൊറോണ സാഹചര്യത്തില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും ഇതോടെ സൗദിയിലേക്ക് മടങ്ങാം.

സെപ്റ്റംബര്‍ 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകും.

LEAVE A REPLY

Please enter your comment!
Please enter your name here