സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണ വകുപ്പിൻ്റെ ശുപാര്‍ശ

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്. ഈ മാസം 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങണമെന്നുമാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊറോണ അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനമാകുമെന്നാണ് സൂചന.

കൊറോണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കിയത്. നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച്‌ ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.