കൊച്ചി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹർജി തള്ളിയത്. തെരഞ്ഞെടുപ്പ് സമയക്രമം തീരുമാനിച്ചിട്ടില്ലന്നും പ്രഖ്യാപനത്തിന് മുൻപേയുള്ള ഹർജി അപക്വമാണന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്മിഷന്റെ വാദം അംഗീകരിച്ച ചീഫ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളുകയായിരുന്നു. നിയമസഭയുടെ കാലാവധി തീരാൻ ആറു മാസമേയുള്ളു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് മാസത്തിലധികം ലഭിക്കില്ല. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഇരുപതു കോടിയോളം വരുന്ന ചെലവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. വർഗീസ് പേരയിലാണ് ഹർജി സമർപ്പിച്ചത്.