Home Sports വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തി യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ്റെ നവോമി ഒസാക്ക

വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തി യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ്റെ നവോമി ഒസാക്ക

0

ന്യൂയോർക്ക്: യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ താരം നവോമി ഒസാക്ക. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു എസ് ഓപ്പൺ കിരീടം നേടിയത്.

അസറങ്കയ്ക്ക് മുന്നിൽ ആദ്യ സെറ്റ് അടിയറവെക്കേണ്ടി വന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റും ഒസാക്ക സ്വന്തമാക്കി. 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് ഒസാക്കയുടെ വിജയം.31- കാരിയായ അസറെങ്ക ആദ്യ സെറ്റിൽ വെറും 26 മിനിറ്റിനുള്ളിൽ 22-കാരിയായ ഒസാക്കയെ കീഴടക്കി.

രണ്ടാം സെറ്റിൽ അസറെങ്ക 2-0 ത്തിന് മുന്നിൽ നിൽക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്.2018-ലെ യുഎസ് ഓപ്പൺ, 2019-ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള ഒസാക്കയുടെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here