റെയ്നയും ഹര്‍ഭജന്‍ സിങ്ങും ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത് ടീമിനു തിരിച്ചടിയായി

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങ്ങും ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത് ടീമിനു വന്‍ തിരിച്ചടിയായി. വ്യക്തപരമായ കാരണങ്ങളാണ് ഇരുവരും ഐപിഎല്ലില്‍ നിന്നും പിന്‍മാറിയത്. ഇരുവര്‍ക്കും പകരക്കാരായി ഇതുവരെ താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

സെപ്റ്റംബര്‍ 19 ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലൂടെയാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. റെയ്നയേപോലൊരു ബാറ്റസ്മാനെ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് വാട്ട്സണ്‍ പറഞ്ഞത്.

റെയ്നയുടെ വിടവ് നികത്താനുള്ള സ്ക്വാഡ് ശക്തി ഉണ്ട് എന്നാണ് വാട്ട്സണിന്‍റെ വിലയിരുത്തല്‍. തല നയിക്കുന്ന ടീമില്‍ ‘ ചിന്നതല ‘ ചെന്നൈ ടീമിന്‍റെ തുറുപ്പ് ചീട്ടായിരുന്നു. ” റെയ്നയെ പോലൊരൂ താരത്തെ പകരക്കാരനെ കണ്ടത്തുക എന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്.

ഐപിഎല്ലിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ റണ്‍സ്, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം. അദ്ദേഹത്തെ നന്നായി മിസ്സ് ചെയ്യും ” വാട്ട്സണ്‍ പറഞ്ഞു. യുഎഈയിലെ സ്പിന്‍ ട്രാക്കില്‍, സ്പിന്നേഴ്സിനെതിരെ മികച്ച റെക്കോഡുള്ള റെയ്നയുടെ അഭാവം നന്നായി അനുഭവപ്പെടും എന്നാണ് വാട്ട്സണ്‍ പറയുന്നത്.
റെയ്നയുടെ അഭാവത്തില്‍ പകരകാരനാവേണ്ട താരം മുരളി വിജയ് ആവണം എന്ന അഭിപ്രായമാണ് വാട്ട്സണുള്ളത്. കഴിഞ്ഞ രണ്ട് സീസുണകളില്‍ വെറും 3 മത്സരങ്ങളില്‍ മാത്രമാണ് മുരളി വിജയ്ക്ക് അവസരം ലഭിച്ചത്. ” ഒരു സംശയവുമില്ലാ, സുരേഷ് റെയ്ന ഇല്ലാത്തത് വന്‍ തിരിച്ചടിയാണ്. എങ്കിലും മുരളി വിജയയെപ്പോലെയുള്ള താരങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹത്തിന് അധികം അവസരം ലഭിച്ചില്ലാ. അദ്ദേഹം ഒരു മികച്ച ബാറ്റസ്മാനാണ്.