ബെംഗളൂരു: കൊറോണ വ്യാപനം തുടരുമ്പോഴും ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ കെയര്‍ സെന്റര്‍ സെപ്റ്റംബർ 15ന് അടച്ചുപൂട്ടും. രോഗികള്‍ എത്താത്തത് മൂലമാണ് ഇത് അടയ്ക്കുന്നത്. രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കൊറോണ സ്ഥിരീകരിച്ചവര്‍ക്കായി നിര്‍മ്മിച്ച സെന്ററായിരുന്നു. ബെംഗളൂരൂ നഗരസഭ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
10,000 കിടക്കകളുള്ള കൊറോണ കെയര്‍ സെന്ററാണ് ഇത്. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കൊറോണ കെയര്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശം കണക്കിലെടുത്ത് സെന്റര്‍ പൂട്ടുന്നതിന് തീരുമാനമെടുത്തത്.
കിടക്കകളും ഉപകരണങ്ങളും ഫര്‍ണിച്ചറുകളും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റുമായി നല്‍കും.
രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കൊറോണ സ്ഥിരീകരിച്ചവര്‍ക്ക് നിലവില്‍ വീടുകളില്‍ തന്നെയാണ് ചികിത്സ നല്‍കുന്നത്. ഇതേത്തുടര്‍ന്നാണ് സെന്ററിലേക്ക് ആളുകള്‍ എത്താതെ വന്നത്.