Home Sports ലൈൻ റഫറിയുടെ നേരെ പന്ത് തട്ടി; ജോക്കോവിച്ചിനെ യുഎസ് ഓപ്പൺ ടെന്നീസിൽ അയോഗ്യനാക്കി

ലൈൻ റഫറിയുടെ നേരെ പന്ത് തട്ടി; ജോക്കോവിച്ചിനെ യുഎസ് ഓപ്പൺ ടെന്നീസിൽ അയോഗ്യനാക്കി

0

ന്യൂയോർക്ക്: ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് അയോഗ്യനാക്കി. പ്രീക്വാർട്ടർ മത്സരത്തിനിടെ ലൈൻ റഫറിയുടെ നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് താരത്തിന്റെ നാടകീയ പുറത്താകൽ. സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കെയാണ് സംഭവം നടന്നത്.

ആദ്യ സെറ്റിൽ 5-6 ന് പാബ്ലോ മുന്നേറിയപ്പോൾ പോയിന്റ് നഷ്ടപ്പെട്ട നിരാശയിൽ റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈൻ റഫറിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. ഉടനെ അവർക്കരികിലേക്ക് ഓടിയെത്തി ആശ്വസിപ്പിക്കുകയായിരുന്നു താരം. സംഭവത്തെതുടർന്ന് മത്സരത്തിൽ പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here