Home National നിരവധി പ്രധാന സ്റ്റോപ്പുകൾ ഒഴിവാക്കി റെയിൽവേയുടെ പട്ടിക; തിരക്കുള്ളതും നല്ല വരുമാനമുള്ള സ്റ്റോപ്പുകളും റദ്ദാക്കി ; പ്രതിഷേധം ശക്തം

നിരവധി പ്രധാന സ്റ്റോപ്പുകൾ ഒഴിവാക്കി റെയിൽവേയുടെ പട്ടിക; തിരക്കുള്ളതും നല്ല വരുമാനമുള്ള സ്റ്റോപ്പുകളും റദ്ദാക്കി ; പ്രതിഷേധം ശക്തം

0

തിരുവനന്തപുരം: ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ റദ്ദാക്കുന്നതിൻ്റെ ഭാഗമായി എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് റെയിൽവേ സംസ്ഥാനത്ത് നിരവധി സ്റ്റോപ്പുകൾ റദ്ദാക്കിയപ്പോൾ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളെ ഒഴിവാക്കി.

നിർത്തലാക്കിയ സ്റ്റോപ്പുകൾ ഏറെയും തൃശൂരിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ളവയാണ്. തിരക്കും റെയിൽവേയ്ക്ക് നല്ല വരുമാനവുമുള്ള പ്രധാനപ്പെട്ട സ്റ്റോപ്പുകളും നിർത്തലാക്കിയവയിലുണ്ട്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

തിരുവനന്തപുരം-ന്യൂഡെൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് വർക്കല,മാവേലിക്കര,ചങ്ങനാശേരി,വൈക്കം റോഡ്, ഒറ്റപ്പാലം എന്നീ സ്റ്റോപ്പുകൾ നിർത്തലാക്കി.

കൊച്ചുവേളി- മൈസൂർ എക്സ്പ്രസിന് പ്രധാനപ്പെട്ട സ്റ്റോപ്പുകളായ കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,ആലുവ,തിരുപ്പൂർ,തിരുപ്പത്തൂർ,കുപ്പം എന്നീ സ്റ്റോപ്പുകൾ നിർത്തലാക്കിയിട്ടുണ്ട്.

കേരളത്തിൽ സർവ്വീസ് നടത്തുന്ന നിലവിലുള്ള ട്രെയിൻ വിവരങ്ങളും ഒഴിവാക്കിയ സ്റ്റോപ്പ്കളും ചുവടെ

*12625 /12626 തിരുവനന്തപുരം-ന്യൂഡെൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി,മാവേലിക്കര,ചങ്ങനാശേരി,വൈക്കം റോഡ്,ഒറ്റപ്പാലം)

*16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,ഹരിപ്പാട്,ചേർത്തല,ബൈന്ദൂർ മൂകാംബിക റോഡ്)

*16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്സ്പ്രസ് (പാറശാല,ചിറയിൻകീഴ്,കടയ്ക്കാവൂർ,പരവൂർ,കരുനാഗപ്പള്ളി,യാദ്ഗിർ)

*17229/17230 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,കായംകുളം ജംഗ്ഷൻ,മാവേലിക്കര,മൊറാപ്പൂർ)

*16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്സ്പ്രസ് (പളളിയാടി, കുഴിത്തുറ വെസ്റ്റ്,പാറശാല,ധനുവച്ചപുരം,തിരുവനന്തപുരം പേട്ട,ചിറയിൻകീഴ്,കടയ്ക്കാവൂർ,പരവൂർ,ശാസ്താംകോട്ട,പിറവം റോഡ്,തൃപ്പൂണിത്തുറ,പുതുക്കാട്)

*16315/16316 കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്സ് (കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,ആലുവ,തിരുപ്പൂർ,തിരുപ്പത്തൂർ,കുപ്പം)

*16605/16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് (കുഴിത്തുറ,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,തുറവൂർ,ആലുവ,ചാലക്കുടി,പട്ടാമ്പി)

*16649/16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ് (പരവൂർ,ശാസ്താംകോട്ട,തൃപ്പൂണിത്തുറ)

*16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇന്റ്ർസിറ്റി എക്സ്പ്രസ്സ് (മയ്യനാട്,മാരാരിക്കുളം)

*16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് (തൃപ്പൂണിത്തുറ,മുളന്തുരുത്തി,കരുനാഗപ്പള്ളി,ശാസ്താംകോട്ട,പരവൂർ,ചിറയിൻകീഴ്)

*16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്സ് (കരുനാഗപ്പള്ളി)

*16347/16348 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ് (മയ്യനാട്)

*16349/16350 തിരുവനന്തപുരം നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് (തുവ്വൂർ,വലിയപുഴ)

*12623/12624 തിരുവനന്തപുരം – MGRചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ആവടി)

*12695/12696 തിരുവനന്തപുരം -MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി,മാവേലിക്കര,തിരുവല്ല,ചങ്ങനാശേരി,വാണിയമ്പാടി,അറക്കോണം)

*12075/12076 തിരുവനന്തപുരം- കോഴിക്കോട് ജൻശതാബ്ദി എക്സ്പ്രസ്സ് (ആലുവ)

*12081/12082 തിരുവനന്തപുരം -കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസ്സ് (മാവേലിക്കര)

*12201/12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ ,ചെങ്ങന്നൂർ,തിരുവല്ല,തിരൂർ,കാസർകോട് )

*12257/12258 കൊച്ചുവേളി- യശ്വന്ത്പൂർ  ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ,മാവേലിക്കര,ഹൊസൂർ)

*22207/22208 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ AC (ആലപ്പുഴ)

*56356/56355പുനലൂർ- ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (കുരീ,കിളികൊല്ലൂർ,പെരിനാട്,ചെറിയനാട്,കുറുപ്പന്തറ,മുളന്തുരുത്തി,ഇടപ്പള്ളി,കളമശ്ശേരി,കറുകുറ്റീ)

*12697/12698 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (കഴക്കൂട്ടം,പോത്തന്നൂർ ജംഗ്ഷൻ,സേലം ജംഗ്ഷൻ)

*12777/12778 കൊച്ചുവേളി – ഹൂബ്ളി എക്സ്പ്രസ്സ് (തിരുവല്ല)

*16312/16313 കൊച്ചുവേളി – ശ്രീ ഗംഗനഗർ എക്സ്പ്രസ്സ് (ആലുവ)

*16333/16334 തിരുവനന്തപുരം- വേരവൽ എക്സ്പ്രസ്സ് (വടകര,കാഞ്ഞങ്ങാട്,വാപ്പി)

*18568/18569 കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്സ് (ശാസ്താംകോട്ട,മാവേലിക്കര,ചങ്ങനാശേരി,സിങ്കരായകോണ്ട)

*19259/19260 കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ്സ് (ചെങ്ങന്നൂർ,ബൈന്ദൂർ മൂകാംബിക റോഡ്)

LEAVE A REPLY

Please enter your comment!
Please enter your name here