Home National ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിച്ച് ഇന്ത്യൻ വിജയം ; സാങ്കേതിവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം

ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിച്ച് ഇന്ത്യൻ വിജയം ; സാങ്കേതിവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം

0

ന്യൂഡെൽഹി: ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ പരീക്ഷണം വിജയിച്ചത്.

ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൽ കലാം ടെസ്റ്റിംഗ് റേഞ്ചിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്.

ഡിആർഡിഒ മേധാവി സതീഷ് റെഡ്ഡിയുടെയും അദേഹത്തിന്റെ ഹൈപ്പർസോണിക് മിസൈൽ ടീമിന്റെയും നേതൃത്വത്തിലാണ് ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്.

സ്ക്രാ൦ ജെറ്റ് എൻജിനോട് കൂടിയ ഹൈപ്പർസോണിക് മിസൈൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡിആർഡിഒക്ക് നിർമ്മിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. ഒരു സെക്കൻഡിൽ 2 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കെൽപ്പുള്ളവയാണ് ഹൈപ്പർസോണിക് മിസൈലുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here