Home National ബെംഗളൂരു ലഹരിമരുന്ന് പാർട്ടികളുടെ മുഖ്യ സംഘാടകൻ വിരേൻ ഖന്ന അറസ്റ്റിൽ

ബെംഗളൂരു ലഹരിമരുന്ന് പാർട്ടികളുടെ മുഖ്യ സംഘാടകൻ വിരേൻ ഖന്ന അറസ്റ്റിൽ

0

ബെംഗളൂരു: ബെംഗളൂരുവിലെ ലഹരിമരുന്ന് പാർട്ടികളുടെ മുഖ്യ സംഘാടകൻ വിരേൻ ഖന്ന അറസ്റ്റിൽ. നടി രാഗിണി ദ്വിവേദിക്കു പിന്നാലെയാണ് സെലിബ്രിറ്റി പാർട്ടി പ്ലാനർ എന്ന് അറിയപ്പെടുന്ന ഇയാൾ ഡെൽഹിയിൽ അറസ്റ്റിലായത്. ഖന്നായെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ട് വരും. മറ്റു നാടുകളിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശികൾക്കായി എക്സ്പാറ്റ്സ് ക്ലബ് രൂപീകരിച്ച് അതിന്റെ മറവിലാണു ഖന്ന ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്.

പഠനത്തിനായി ബംഗളൂരുവിലേക്ക് എത്തിയ ഖന്ന പഠനം പൂർത്തിയായതിന് ശേഷം പാർട്ടികൾ സംഘടിപ്പിച്ചു തുടങ്ങുകയും വൈകാതെ വിരേൻ ഖന്ന പ്രൊഡക്‌ഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി സ്ഥാപിച്ച് പാർട്ടിക്ക് ആതിഥ്യം വഹിക്കുകയും ആയിരുന്നു. ബെംഗളൂരു പ്രവാസികൾക്കു വേണ്ടി നടത്തുന്ന പാർട്ടികളിലൂടെ ബെംഗളൂരു പ്രവാസികളുടെ രാജാവ് എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.

സ്വന്തം വീട്ടിലും ഇയാൾ പാർട്ടികൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്. അതേസമയം അറസ്റ്റിലായ രാഗിണി ദ്വിവേദിയുടെ നടിയുടെ ഫ്ലാറ്റിൽ നടന്ന റെയ്‌ഡിൽ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തതിനൊപ്പം കഞ്ചാവ് സിഗരറ്റുകളും കണ്ടെത്തിയതായാണ് സൂചന.

നടി രാഗിണിക്കും വിരെൻ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗർ ആർടി ഓഫിസ് ക്ലർക്കുമായ കെ. രവിശങ്കർ, നടി സഞ്ജന ഗൽറാണിയുടെ അടുത്ത സുഹൃത്ത് രാഹുൽ ഷെട്ടി എന്നിവരെയുമാണ് സിസിബി അറസ്റ്റു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here