മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മയക്കു മരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. റിയയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലിസ് ആവശ്യപ്പെട്ടു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ 7 പേര് അറസ്റ്റിലായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കെ പി മൽഹോത്ര അറിയിച്ചു. ഇന്നലെ രാത്രി റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 10 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോൾ ഷൊവിക്കിന്റെയും, സാമുവൽ മിരാൻഡയുടെയും പേരുകൾ പറഞ്ഞിരുന്നു. ഇന്നലെ ഷൊവികിനെയും, സാമുവൽ മിരാൻഡയെയും ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും റിയ ചക്രവർത്തിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ.
ഷൗവിക്കിനെയും സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരി വിരുദ്ധ നിയമപ്രകാരമുള്ള 3 വകുപ്പുകള്‍ ചുമത്തിയെന്നും മല്‍ഹോത്ര പറഞ്ഞു. മല്‍ഹോത്ര പറഞ്ഞു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.