Home State കൊറോണ വ്യാപനം; സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ നിർമാണം കൂട്ടി

കൊറോണ വ്യാപനം; സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ നിർമാണം കൂട്ടി

0

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ നിർമാണം കൂട്ടി. കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടി. ഓക്സി‍‍ജൻ നിർമ്മിക്കുന്ന രണ്ട് പ്രധാന പ്ലാൻറുകൾ പാലക്കാട്ടെ ഇനോക്സ് ഇന്ത്യയും കൊച്ചിയിലെ ലിൻഡേയും ആണ്.

വിവിധ ജില്ലകളിലായി 19 ചെറു പ്ലാൻറുകളുമുണ്ട്. കേന്ദ്ര നിർദേശ പ്രകാരം ഇവിടങ്ങളിലെല്ലാം നിർമാണം കൂട്ടി. ഒരു ദിവസം 84 മെട്രിക് ടൺ ഓക്സിജനിപ്പോൾ വിൽക്കുന്നുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനാകും വിധം ആവശ്യാവനുസരണം സ്റ്റോക്കും ഉണ്ട്. കേരളത്തിൽ 161 മെട്രിക് ടൺ ഓക്സിജൻ ഇതിനോടകം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻറെ കുറവ് ഉണ്ടെന്നാണ് ഐഎംഎ പറയുന്നത്. സാമൂഹ്യ വ്യാപനം ഉണ്ടായി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഓക്സിജൻ കൂടുതൽ വേണ്ടിവരും. ഇതിനായി കന്യാകുമാരി , മംഗലാപുരം എന്നിവിടങ്ങളിലെ കമ്പനികളുമായി ധാരണയിലുമെത്തിയിട്ടുണ്ട്. 10 ടൺ വരെ ഓക്സിജൻ സംഭരിക്കാവുന്ന ആശുപത്രികളിലെ സംഭരണികളിലെല്ലാം ഓക്സിജൻ സംഭരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here