ബംഗലൂരു: ബംഗലൂരു മയക്കു മരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിബിഐ റെയ്ഡ്. രാഗിണിയുടെ യെലഹങ്കയിലെ വീട്ടിലാണ് സിസിബി റെയ്ഡിനെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു എങ്കിലും ഇവർ ഹാജരാകാത്തതിനെ തുടർന്ന് ആയിരുന്നു റെയ്ഡ്. ഇന്ന് രാവിലെ തന്നെ കോടതിയിൽ നിന്നും സെർച്ച് വാറണ്ടുമായി സിബിഐ സംഘം രാഗിണിയുടെ വീട്ടിൽ എത്തിയിരുന്നു.
ഇവരുടെ സുഹൃത്തായ രവി ശങ്കർ ഇന്നലെ അറസ്റ്റിലായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് കേസിൽ കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കർണാടക ആർടിസി ഉദ്യോഗസ്ഥനായ ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇയാളുടെ സുഹൃത്തായ രാഗിണിക്കും മയക്കുമരുന്ന് സംഘത്തെക്കുറിച്ചുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിവുണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് സിസിബി സംഘം നടിയുടെ വീട്ടിൽ റെഡ്സ് നടത്തുന്നത്.
മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധം വെളിച്ചത്തുവരുകയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
അതേസമയം ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.
കുറ്റക്കാരായി കണ്ടെത്തുന്നവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.