ന്യൂഡെല്‍ഹി : കൊറോണ വ്യാപനത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന രേഖപ്പെടുത്തിയത് ഇന്ത്യയിൽ. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. ഇതോടെ രാജ്യത്ത് കൊറോണ രോഗവ്യാപന ആശങ്ക വര്‍ധിക്കുകയാണ്
ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 38,53,407 ആയി ഉയര്‍ന്നു. 8,15,538 ആളുകളാണ് നിലവില്‍ കൊറോണ ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 1043 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67,376 ആയി. 29,70,493 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ രണ്ടുവരെ 4,55,09,380 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 11,72,179 സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.