Home Covid-19 ഇന്ത്യയിൽ പരീക്ഷകളുടെ നടത്തിപ്പിന് ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

ഇന്ത്യയിൽ പരീക്ഷകളുടെ നടത്തിപ്പിന് ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

0

ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പരീക്ഷാ നടത്തിപ്പിന് ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകൾ ക്രമീകരിക്കേണ്ടതെന്നാണ് മാർ​ഗനിർദ്ദേശത്തിൽ പറയുന്നത്. നിരീക്ഷണത്തിലിരിക്കുന്നവർക്കായി പ്രത്യേക മുറി സജ്ജമാക്കണം.

കണ്ടൈൻമെൻറ് സോണിൽ പരീക്ഷാ സെന്ററുകൾ അനുവദിക്കരുത്. കണ്ടെെൻമെൻറ് സോണിലുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. സ്കൂൾ പരിസരത്ത് തിരക്ക് കർശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു.

വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കുക.

പ്രതിഷേധങ്ങൾക്കിടെ ഐഐടി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇക്ക് ഇന്നലെ തുടക്കമായിരുന്നു. ഈ മാസം ആറ് വരെയാണ് പരീക്ഷ നടക്കുക. കേരളത്തിലുൾപ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്.

ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here