ന്യൂഡെൽഹി: വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം രണ്ടു വർഷത്തേക്ക് നീട്ടാമെന്ന് സർക്കാരും റിസർവ് ബാങ്കും സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മോറട്ടോറിയം ദീർഘിപ്പിക്കുന്നില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.
മാർച്ച് ഒന്നു മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ച് നൽകുന്ന കാര്യത്തിൽ ചർച്ച നടക്കും