Home Covid-19 ഇന്ത്യയിൽ കാത്തിരിക്കുന്നത്​ 600 കോടി ഡോളറിന്റെ കൊറോണ വാക്​സിൻ വിപണി

ഇന്ത്യയിൽ കാത്തിരിക്കുന്നത്​ 600 കോടി ഡോളറിന്റെ കൊറോണ വാക്​സിൻ വിപണി

0

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം​ അനിയന്ത്രിതമായി വർധിക്കുന്നതിനാൽ രാജ്യത്ത് കാത്തിരിക്കുന്നത്​ 600 കോടി ഡോളറിന്റെ വാക്​സിൻ വിപണിയാണെന്നാണ്​ റിപ്പോർട്ട്​. കൊറോണ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ത്യയിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ രോഗ ബാധിതർ ഇനിയും പെരുകും.

കൊറോണ വാക്‌സിൻ യാഥാർത്ഥ്യമായാൽ ഈ സാഹചര്യത്തിൽ ഇന്ത്യയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 600 കോടി ഡോളറിന്റെ വിപണി സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 130 കോടി ജനങ്ങളിൽ 30 ശതമാനം പേർക്ക് മാത്രമേ സർക്കാർ സൗജന്യമായി വാക്‌സിൻ ലഭ്യമാകുകയുള്ളൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബാക്കി മഹാഭൂരിപക്ഷം പേരും പൊതുവിപണിയിൽ നിന്ന് വില കൊടുത്ത് വാക്​സിൻ വാങ്ങേണ്ടിയും വരും.

അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സാൻഫോർഡ് സി ബേൺസ്റ്റൈനാണ്​ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഒരു ഡോസിന്റെ വില ഏകദേശം മൂന്നു ഡോളർ (221.58 ഇന്ത്യൻ രൂപ) വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അത്​ ആറ്​ ഡോളറെങ്കിലും വന്നേക്കും. ഒരു വ്യക്തിക്ക് രണ്ടു ഡോസ്​ വാക്​സിനാണ്​ വേണ്ടിവരിക.

എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്​സിൻ നൽകാൻ സർക്കാർ തീരുമാനിച്ചാൽ 600 കോടി ഡോളർ അതിന്​ മാത്രമായി മാറ്റിവെക്കേണ്ടി വന്നേക്കും. ഇത് കേന്ദ്ര സർക്കാരിന്റെ നിലവിലെ ആരോഗ്യരംഗത്തെ ബജറ്റ് വിഹിതത്തിൽ 100 ശതമാനം വരെ വർധന കൊണ്ടുവരികയും ചെയ്യും. കൊറോണ രോഗകളുടെ ചികിത്സാച്ചെലവ് പൂർണമായി സർക്കാരിന് വഹിക്കാൻ കഴിയില്ലെന്നതിനാൽ സ്വകാര്യമേഖലക്കും ചികിത്സ കൈമാറാനിടയുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here