Home State ഓ​ഗസ്റ്റ് മുപ്പത്, തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടും

ഓ​ഗസ്റ്റ് മുപ്പത്, തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടും

0

കൊച്ചി: ഓ​ഗസ്റ്റ് മുപ്പത്, തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ്‌. മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത്‌ നിർത്തുക, കമീഷൻ വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണത്തിന് പമ്പുകൾ അടച്ചിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

തിങ്കളാഴ്ച ഇരുമ്പനത്ത്‌ ബിപിസിഎൽ ടെർമിനലിനുമുന്നിൽ കൊറോണ മാനദണ്ഡം പാലിച്ച്‌ ഉപവാസം നടത്തുമെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ സി കെ രവിശങ്കറും ജനറൽ സെക്രട്ടറി വി എസ്‌ അബ്‌ദുൾ റഹ്‌മാനും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here