പരീക്ഷ നടത്തുന്നതിന് മുമ്പ് ഹരിയാനയിൽ സംസ്ഥാനത്തെ കൊറോണ അന്തരീക്ഷം വിലയിരുത്തും

ന്യൂഡെൽഹി: വിവിധ കോഴ്സുകളുടെ പരീക്ഷകൾ നടത്തുന്നതിന് സർവ്വകലാശാലകളെ അനുവദിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ സ്ഥിതി വിലയിരുത്തുമെന്ന് ഉറപ്പ് നൽകി ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർപാൽ. ആവശ്യം വന്നാൽ പരീക്ഷകൾ പുനക്രമീകരിക്കുമെന്നും മന്ത്രി കൻവർ പാൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിം​ഗ് ഹൂഡ, മുൻമന്ത്രി ​ഗീത ഭുക്കൽ, കോൺ​ഗ്രസ് എംഎൽഎമാർ എന്നിവരുടെ ആശങ്കയ്ക്ക് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇപ്രകാരം പറഞ്ഞത്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പരീക്ഷാ നടത്തിപ്പിൽ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കും.

ബിരുദം നേടാൻ പതിനാല് വർഷങ്ങളായി വിദ്യാർത്ഥികൾ പരിശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങൾ പാഴായിപ്പോകാൻ സർക്കാർ ആ​ഗ്രഹിക്കുന്നില്ല. പരീക്ഷയില്ലാതെ ജയിക്കണമെന്ന് സർക്കാർ ആ​ഗ്രഹിക്കുന്നില്ലെന്നും കൻവർ പാൽ പറഞ്ഞു. അവർ ഒരു ഉദ്യോ​ഗത്തിനായി ശ്രമിക്കുമ്പോൾ അവരുടെ ബിരുദം കൊറോണ ബിരുദമായി പരി​ഗണിക്കപ്പെടുമെന്നും അതിനെന്ത് മൂല്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്യും. അതേ സമയം കൊറോണ ഡി​ഗ്രി എന്ന കൻവർപാലിന്റെ പരാമർശത്തോട് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിം​ഗ് ഹൂഡ എതിർപ്പ് പ്രകടിപ്പിച്ചു.