സ്വകാര്യ ബസുകളുടെ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ വാഹന നികുതി ഒഴിവാക്കി: ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. സ്‌കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന സമിതിയാണ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്.

കൊറോണ സാഹചര്യം കണക്കിലെടുത്ത് നികുതി ഇളവ് വേണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കാണിച്ചാണ് നികുതി ഇളവും ചാര്‍ജ് വര്‍ദ്ധനവും ബസുടമകള്‍ ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് മിനിമം ചാര്‍ജിനുള്ള ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ആക്കി കുറച്ചിരുന്നു. അഞ്ചുകിലോമീറ്ററിന് പത്തുരൂപ എന്നതാണ് പുതുക്കിയ നിരക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.