ന്യൂഡെൽഹി: (ജിഎൻഎസ്‌എസ്) സജ്ജമാക്കാൻ ഒരുങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). ഇതോടെ ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഉപയോഗിക്കുന്ന ഇന്ത്യൻ വിമാനത്താവളങ്ങളുടെ എണ്ണം 45 ആകും. തീവ്രമായ മഴയോ മൂടൽ മഞ്ഞോ മൂലം കാഴ്ച കുറവ് സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യത്തിലും സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറങ്ങാൻ വിമാനങ്ങളെ ഇത് പ്രാപ്തമാക്കും.
കഴിഞ്ഞ എട്ട് മാസത്തിനിടെ 21 ഇന്ത്യൻ വിമാനത്താവളങ്ങളിൽ ജിഎൻഎസ്‌എസ് സജ്ജീകരിച്ചിട്ടുണ്ടെന്ന് വ്യോമയാന അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയിൽ ലാൻഡിംഗുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) ആഗോള പദ്ധതിയുടെ ഭാഗമാണ് ജിഎൻഎസ്‌എസ് ഇൻസ്റ്റാൾ ചെയ്യുന്നത്.
രണ്ട് വർഷം മുമ്പാണ് ഇന്ത്യ പദ്ധതി നടപ്പാക്കാൻ തുടങ്ങിയതെന്ന് വ്യോമയാന അധികൃതർ വ്യക്തമാക്കി.മഹാരാഷ്ട്രയിൽ മുംബൈ, ഷിർദ്ദി, ഒൗറംഗബാദ്, കോലാപ്പൂർ വിമാനത്താവളങ്ങളിൽ ഈ സാങ്കേതികവിദ്യ ഇതിനകം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കോഴിക്കോട്, ജബൽപൂർ, ഇൻഡോർ, ബീഗമ്പേട്ട് (ഹൈദരാബാദ്), കൊൽക്കത്ത, ഹുബ്ലി, ജയ്പൂർ, ഖജുരാഹോ, കണ്ണൂർ, ബെൽഗാം, വാരണാസി എന്നിവയാണ് മറ്റ് ഇന്ത്യൻ വിമാനത്താവളങ്ങൾ.