ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളർ മറികടന്നു

സാൻ ഫ്രാൻസിസ്കോ: ഇ- കോമേഴ്സ് രംഗത്തെ തലവനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ഇതോടൊപ്പം ജെഫിന്റെ മുൻഭാര്യയായ മെക്കൻസി ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വനിതയുമായി. 66.2 ബില്യൺ ഡോളറാണ് മെക്കൻസിയുടെ സമ്പത്ത്. ലാ ഓറിയലിന്റെ ഫ്രാൻകോയിസ് ബെറ്റൺകോർട്ട് മെയേഴ്സ് തോട്ട്‌ പിന്നിലായി ഉണ്ട്. ഇലോൺ മസ്കിന്റെ ആസ്തി 101 ബില്യൺ ഡോളറായി ഉയർന്നു. ടെസ് ലയുടെ ഓഹരിയിൽ ബുധനാഴ്ച കുതിപ്പുണ്ടായതിനെ തുടർന്നാണ് ഇത്.

ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിലാണ് ഈ വിവരങ്ങളുള്ളത്. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 124 ബില്യൺ ഡോളറാണ്. മാർക്ക് സക്കർബർഗിന്റേത് 115 ബില്യണുമാണ്. ഇതോടെ 100 ബില്യൺ ഡോളറിന് മുകളിൽ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായി.

കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ ആളുകൾ ഇ- ഷോപ്പിംഗ് മേഖലയിലേക്ക് തിരിഞ്ഞതോടെ ആമസോൺ വിപണനതിൽ വലിയ കുതിപ്പു രേഖപ്പെടുത്തിയിരുന്നു.