Home National എര്‍ദോഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയ ആമിര്‍ ഖാനെതിരെ ആര്‍എസ്എസ്

എര്‍ദോഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയ ആമിര്‍ ഖാനെതിരെ ആര്‍എസ്എസ്

0

ന്യൂഡെൽഹി: തുര്‍ക്കി പ്രസിഡന്റെ എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാനുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതിനെതിരെ ആർഎസ്എസ് മുഖപത്രം. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെയും വിമര്‍ശിച്ചാണ് ആര്‍എസ്എസ് രംഗത്തെത്തിയത്. സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യയിലാണ് ആമിര്‍ ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഡ്രാഗണ്‍സ് ഫേവറിറ്റ് ഖാന്‍(വ്യാളികളുടെ പ്രിയപ്പെട്ട ഖാന്‍) എന്ന തലക്കെട്ടിലായിരുന്നു ലേഖനം. എര്‍ദോഗാന്റെ ഭാര്യയുമൊത്ത് ഫോട്ടോയെടുക്കുന്നത് ബ്രാന്‍ഡ് അംബാസഡറാകാന്‍ വേണ്ടിയാണെന്നും ലേഖനം ആരോപിക്കുന്നു. ആമിറിന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദ തുര്‍ക്കിയില്‍ ചിത്രീകരിക്കാനുള്ള തീരുമാനത്തെയും ആര്‍എസ്എസ് വിമര്‍ശിച്ചു.

സ്വാതന്ത്ര്യ സമരത്തിന് ശേഷവും മുമ്പും ദേശസ്‌നേഹ സിനിമകള്‍ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് പാശ്ചാത്യ ലോകത്തിന്റെ സ്വാധീനത്തിലായി ഇന്ത്യന്‍ സിനിമ. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉറി-ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക പോലുള്ള കൂടുതല്‍ രാജ്യസ്‌നേഹ സിനിമകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം, ചില നടന്മാര്‍ സ്വന്തം രാജ്യത്തേക്കാള്‍ ചൈന, തുര്‍ക്കി പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങളെയാണ് ഇഷ്ടപ്പെടുന്നത്-ലേഖനത്തില്‍ പറയുന്നു. മതേതരവാദിയാണെങ്കില്‍ എന്തിനാണ് തുര്‍ക്കിയില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ എന്റെ ഭാര്യ ഭയപ്പെടുന്നുവെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ജനം മറന്നിട്ടില്ലെന്നും മുഖപത്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here