Home National കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 17 പേർക്കെതിരെ കേസ്

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 17 പേർക്കെതിരെ കേസ്

0

മുംബൈ: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയവർക്കെതിരെ കേസ്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 17 പേർക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.

ഒക്ടോബർ 8 വരെ ജില്ലയിലെ ബീച്ചുകൾ, അണക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൽഘർ ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്.

ബുധനാഴ്ച കെൽവ് ബീച്ചിലാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടന്നത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂട്ടം കൂടുന്ന പരിപാടികൾക്ക് മഹാരാഷ്ട്രയിൽ വിലക്ക് നിലനിൽക്കുന്നുണ്ട്. ഇത് ലംഘിച്ചതിനാണ് സംഘത്തിനെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here