കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 560 രൂപയുടെ കുറവാണ് ഇന്ന് സ്വർണ്ണത്തിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 38,880 രൂപ ആയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം. 70 രൂപ കുറഞ്ഞ് 4860 രൂപയാണ് ആണ് ഗ്രാമിന് വില.
ഇന്നലെ 39,440 രൂപയായിരുന്നു പവന് വില. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് സ്വർണവില 40,240 രൂപയിലെത്തിയിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 1,360 രൂപയാണ് കുറഞ്ഞത്. ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തി 10 ദിവസത്തിനുശേഷം 3120 രൂപയുടെ കുറവാണ് സ്വർണവിലയിൽ കണ്ടത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് തനിത്തങ്കത്തിന് 1,940 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്. യു.എസ്. ഫെഡ് റിസർവിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിൽ ഇടിവുണ്ടായത്.