Home Covid-19 കൊറോണ ബാധിച്ച് കോൺഗ്രസ് നേതാവ് സുരേന്ദ്ര പ്രകാശ് ഗോയൽ അന്തരിച്ചു

കൊറോണ ബാധിച്ച് കോൺഗ്രസ് നേതാവ് സുരേന്ദ്ര പ്രകാശ് ഗോയൽ അന്തരിച്ചു

0

ന്യൂഡെൽഹി: കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന ഗാസിയാബാദ് മുൻ എംപിയും കോൺഗ്രസ് നേതാവുമായ സുരേന്ദ്ര പ്രകാശ് ഗോയൽ (74) അന്തരിച്ചു. ഡെൽഹിയിലെ സർ ഗംഗാരം ആശുപത്രിയിലായിരുന്നു മരണം.

ജൂലായ് 30 നാണു ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു ഗോയൽ. 2004 ൽ ഗാസിയാബാദിൽ നിന്ന് എംപിയായി ഗോയൽ തിരഞ്ഞെടുക്കപ്പെട്ടു. നഗരത്തിനായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. ഭാര്യ സംഗീതയും രണ്ട് കുട്ടികളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here