Home Covid-19 ചലച്ചിത്ര താരം നിക്കി ഗൽറാണിക്ക് കൊറോണ

ചലച്ചിത്ര താരം നിക്കി ഗൽറാണിക്ക് കൊറോണ

0

ചെന്നൈ : ചലച്ചിത്ര താരം നിക്കി ഗൽറാണിക്ക് കൊറോണ. കൊറോണ സ്ഥിരീകരിച്ച വിവരം താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തന്റെ കൊറോണ പരിശോധന ഫലം കഴിഞ്ഞ ആഴ്ച തന്നെ പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും നിക്കി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച തനിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്. തന്നെ പരിചരിച്ച എല്ലാവർക്കും, ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കു- നിക്കി ഗൽറാണി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ തെന്നിന്ത്യൻ താരങ്ങളായ വിശാൽ, ഐശ്വര്യ അർജുൻ തുടങ്ങിയവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഗൽറാണിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here