കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് 400 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വർണ വില പവന് 41200 ആയി. ഗ്രാമിന് 5150 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണവിലയിൽ കുറവ് സംഭവിച്ചിരുന്നു. പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് ഇന്നലെ 5200 രൂപയായിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ ലെ സ്വർണവിലയും വർധനവിന് ശേഷമാണ് ഇപ്പോൾ സ്വർണത്തിന് നേരിയ തോതിൽ കുറവ് വന്നിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്നു സ്വർണവില. മൂന്നു ദിവസത്തോളം ഈ വില ആയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കൂടി. നാലു ദിവസത്തിനുള്ളിൽ ഇത് 1840 രൂപ വർദ്ധിച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില സർവകാല റെക്കോഡായ 42000 രൂപയിൽ എത്തിയത്. അതേസമയം ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.