Home Covid-19 മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0

ന്യൂഡെൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് കരസേന ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ഗുരുതരാവസ്ഥയിലാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയിൽ തുടരുന്നതായി കരസേന ആശുപത്രി വ്യക്തമാക്കി. അദ്ദേഹം ഇപ്പോൾ വെന്റിലേറ്റർ സഹായത്തിൽ തുടരുകയാണ്.

ഡെൽഹിയിലെ കരസേന ആശുപത്രിയിലാണ് പ്രണബ് മുഖർജി ചികിത്സയിൽ കഴിയുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പ്രണബ് മുഖർജിയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. രക്തം കട്ടപിടിച്ചത് വിജയകരമായി നീക്കിയെങ്കിലും ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റർ സഹായത്തിലേക്ക് മാറ്റുകയായിരുന്നു.

ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിൽ പ്രണബ് മുഖർജിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ കരസേന ആശുപത്രിയിലെത്തി പ്രണബ് മുഖർജിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here