Home Covid-19 ചികിൽസയിലായിരുന്ന കാസര്‍കോട് സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

ചികിൽസയിലായിരുന്ന കാസര്‍കോട് സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

0

കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്നസ് ഡിസൂസ (82)യാണ് മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

അസുഖബാധിതയായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആഗ്നസ് ഇന്നലെയാണ് മരിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അതിനിടെ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയിലെ മൂന്നു ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ആറു പൊലീസുകാര്‍ക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു.

ഒരാഴ്ച മുമ്പ് ഇതേ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരകീരിച്ചിരുന്നു. ഈ പൊലീസുകാരുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന കോടതി ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here