Home National എന്നു മുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി അറിയുന്നവർ എന്നായത്: ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ലേ; കനിമൊഴിയുടെ ട്വീറ്റ് വൈറൽ

എന്നു മുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി അറിയുന്നവർ എന്നായത്: ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ലേ; കനിമൊഴിയുടെ ട്വീറ്റ് വൈറൽ

0

ചെന്നൈ: ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ലേ! എന്ന കനിമൊഴിയുടെ ചോദ്യം ഏറ്റെടുത്ത് ട്വിറ്റർ. മണിക്കൂറുകൾക്ക് മുമ്പ് വിമാനത്താവളത്തിൽ വെച്ചുണ്ടായ അനുഭവം പങ്കുവച്ച് എംപി കനിമൊഴി. സിഐഎസ്എഫ് ജീവനക്കാരിയുടെ പെരുമാറ്റമാണ് സംഭവത്തിനാധാരം. കനിമൊഴി സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.

ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും വിമാനത്താവളത്തിലെ സിഐഎസ്എഫ് ജീവനക്കാരിയോട് ആവശ്യപ്പെട്ട തനിക്ക് തിരികെ ലഭിച്ച ചോദ്യം ‘ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ’ എന്നായിരുന്നു. എന്നു മുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി അറിയുന്നവർ എന്നായതെന്ന് ട്വിറ്ററിലൂടെ അനുഭവം വിവരിച്ച് കനിമൊഴി ചോദിച്ചു.

കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റർ. #hindiimpositiont എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പേരുമാറ്റത്തെ വിമർശിച്ചും ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഓർമ്മിപ്പിച്ചും നിരവധി പേരാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here