തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ക്ക് കൊറോണയെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ പിഎസ് ശ്രീധരന്‍പിള്ള ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. കാവിമണ്ണ് എന്ന ഫെയസ്ബുക്ക് പേജിലാണ് ഗവര്‍ണര്‍ക്ക് കൊറോണ എന്ന വാര്‍ത്ത വ്യപകമായി പ്രചരിച്ചത്. പ്രതികരണങ്ങള്‍ ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഗവര്‍ണര്‍ക്ക് വേണ്ടി രാജ്ഭവന്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. വ്യാജവാര്‍ത്ത മലയാളത്തില്‍ ആയതുകൊണ്ടാണ് കേരളത്തില്‍ പരാതി നല്‍കിയത്. ഇതിന് പിന്നില്‍ ഒരു സംഘടനയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. അധിക്ഷേപ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായും പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളക്ക് കൊറോണ സ്ഥിരീകരിച്ചു. കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി അല്‍പം ഗുരുതരമാണെന്ന് ഹോസ്പിറ്റര്‍ അധികൃതര്‍. എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നായിരുന്നു സന്ദേശം പ്രചരിച്ചത്.