ചെന്നെെ: പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു. മൂന്ന് ദിവസമായി ബാലസുബ്രഹ്മണ്യത്തിന് പനിയും ജലദോഷവും അസ്വസ്ഥതയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇത് വിട്ടുമാറാതായപ്പോഴാണ് പരിശോധനയ്ക്ക് വിധേയനാവുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തത്. നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആശങ്കപ്പെടരുതെന്നും ബാലസുബ്രമണ്യം അറിയിച്ചു.
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാൻ ആഗ്രഹിച്ചെങ്കിലും കുടുംബാംഗങ്ങളുടെ സുരക്ഷയെ കരുതി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നുവെന്നും ബാലസുബ്രഹ്മണ്യം അറിയിച്ചു.