Home Finance ആദിത്യപുരി വിരമിക്കുന്നു; ശശിധർ ജഗദീശൻ എച്ച്ഡിഎഫ്സിയുടെ പുതിയ സിഇഒ ; ഒക്ടോബറിൽ ചുമതലയേൽക്കും

ആദിത്യപുരി വിരമിക്കുന്നു; ശശിധർ ജഗദീശൻ എച്ച്ഡിഎഫ്സിയുടെ പുതിയ സിഇഒ ; ഒക്ടോബറിൽ ചുമതലയേൽക്കും

0

ന്യൂഡെൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സിഇഒ) ശശിധർ ജഗദീശൻ ചുമതലയേൽക്കും. ദീർഘകാലമായി ബാങ്കിനെ നയിച്ച ആദിത്യപുരി വിരമിക്കുന്ന ഒഴിവിലാണ് പുതിയ സിഇഒ നിയമനം. ഒക്ടോബറിൽ പുരി വിരമിക്കുമ്പോൾ ആകും ജഗദീശൻ ചുമതലയേൽക്കുക. റിസർവ് ബാങ്ക് അംഗീകാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇന്നലെയാണ് ഇദ്ദേഹത്തിന്റെ പേര് റിസർവ് ബാങ്ക് അംഗീകരിച്ചത്.

ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അധികൃതർ അറിയിച്ചു. 29 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള ശശിധർ ജഗദീശൻ നിലവിൽ ഗ്രൂപ്പ് ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സസ്, ലീഗൽ ആൻഡ് സെക്രട്ടേറിയൽ, അഡ്മിനിസ്ട്രേഷൻ, ഇൻഫ്രാസ്ട്രക്ചർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്നിവയുടെ തലവനാണ്.

ആദിത്യ പുരി 1994 ലാണ് എച്ച്ഡിഎഫ്സി ബാങ്കിൽ തുടക്കം കുറിച്ചത്. ഏറ്റവും കൂടുതൽ കാലം സിഇഒ ആയിരുന്ന വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here