Home National കശ്മീരിലെ കുല്‍ഗാമിൽ ടെറിട്ടോറിയല്‍ ആര്‍മി ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി

കശ്മീരിലെ കുല്‍ഗാമിൽ ടെറിട്ടോറിയല്‍ ആര്‍മി ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി

0

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ടെറിട്ടോറിയല്‍ ആര്‍മി (ടിഎ) ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി സംശയം.ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിരുന്ന മുസാഫര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് കാണാതായത്.

മുസാഫറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം സമീപത്ത് കത്തിനശിച്ച നിലയില്‍ കണ്ടെത്തി. കാണാതായ ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതാണെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. രാംഭാമ നോഹമയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയതെന്നു കരുതുന്നു.

അവധിയിലായിരുന്ന അദ്ദേഹം ഈദിനായി റിഷിപോറയിലേക്കു പോകുകയായിരുന്നു. ഷോപ്പിയാന്‍ ജില്ലയില്‍ താമസിച്ചിരുന്ന കാണാതായ ജവാന്റെ വാഹനം ഇന്നലെ രാത്രി ഒരു കൂട്ടം അഞ്ജാതര്‍ കത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here