Home Local News കൊറോണ ബാധിച്ചു മരിച്ച സന്യാസിനിയുടെ സംസ്കാര കർമ്മത്തിന് യുവവൈദികർ സന്നദ്ധ സേവകരായി

കൊറോണ ബാധിച്ചു മരിച്ച സന്യാസിനിയുടെ സംസ്കാര കർമ്മത്തിന് യുവവൈദികർ സന്നദ്ധ സേവകരായി

0

കൊച്ചി: കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കർമലീത്താ കോൺവെന്റിലെ സിസ്റ്റർ ഏഞ്ചൽ (86) സിഎംസിയുടെ മൃതസംസ്കാര കർമത്തിന് സന്നദ്ധ സേവകരായത് യുവ വൈദികർ. കൂനമ്മാവ് കർമലീത്താ ആശ്രമ സെമിത്തേരിയിൽ കൊറോണ പ്രോട്ടോക്കോൾ പ്രകാരം നടത്തിയ സംസ്കാര കർമങ്ങൾക്കാണ് എറണാകളം- അങ്കമാലി അതിരൂപത സഹൃദയ സമരിറ്റൻസിലെ അംഗങ്ങളായ യുവ വൈദികർ നേതൃത്വം നൽകിയത്.

സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോൾ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചിൽ, ഫാ.ജയ്സൺ കൊളുത്തുവെള്ളിൽ, ഫാ.പെറ്റ്സൺ തെക്കിനേടത്ത് എന്നിവർ നേതൃത്വം നൽകി. സിഎംസി സഭാംഗമായ ഡോ. ഷീല മരിയയും സിസ്റ്റർ ജിന്നി മരിയയും പിപിഇകിറ്റ് ധരിച്ച് അന്തിമ കർമങ്ങൾക്ക് കൂടെയുണ്ടായിരുന്നു.
കൊറോണ പ്രൊട്ടോക്കോൾ പ്രകാരം മൃതസംസ്കാര കർമങ്ങൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ പരിശീലനം നേടിയ സഹൃദയ സമരിറ്റൻസ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here