Home Entertainment റിയ ചക്രവർത്തിക്കെതിരെ മൊഴി നൽകി സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ

റിയ ചക്രവർത്തിക്കെതിരെ മൊഴി നൽകി സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ

0

മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ബിഹാർ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റിയ ചക്രവർത്തിക്കെതിരെ മൊഴി നൽകി സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ. റിയ സുശാന്തിനെ ഉപദ്രവിക്കുന്നതായി നടൻ അങ്കിതയോട് പറഞ്ഞതായാണ് വിവരം. ഇതിനെ സംബന്ധിച്ച് സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകൾ പോലീസിന് നൽകിയതായാണ് സൂചന.

സുശാന്തിന്റെ മരണത്തിൽ നടി കങ്കണ റണൗട്ട്‌ നിരവധി ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. കങ്കണയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടി കൂടിയായ അങ്കിത. അതേ സമയം സുശാന്തിന്റെ മരണത്തിൽ ആരും പരാതികൾ ഒന്നും എഴുതി നൽകിയിട്ടില്ലെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ നിലവിലെ ആരോപണങ്ങൾ ഒന്നും തന്നെ അവർ ഉന്നയിച്ചിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി.

പട്ന പോലിസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ മുംബയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവർത്തി സുപ്രീം കോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ റിയ ഉൾപെടെ ആറ് പേർക്കെതിരെ ആണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.

മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാൽപ്പതോളം സിനിമാ പ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. നിർമാതാവ് കരൺ ജോഹറിനെയും ഈയാഴ്ച ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here