Home State ആരോഗ്യപ്രവർത്തകർക്ക് ഇനി കൊറോണ ചികിത്സ വീട്ടിൽ നടത്താം; സർക്കാർ മാർഗനിർദ്ദേശമായി

ആരോഗ്യപ്രവർത്തകർക്ക് ഇനി കൊറോണ ചികിത്സ വീട്ടിൽ നടത്താം; സർക്കാർ മാർഗനിർദ്ദേശമായി

0

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് ഇനി കൊറോണ ചികിത്സ വീട്ടിൽ നടത്താം. പുതിയ മാർഗനിർദ്ദേശവുമായി സംസ്ഥാന സർക്കാർ. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് വീട്ടിൽ ചികിത്സക്കുള്ള അനുമതി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും പത്താം ദിവസം ആൻ്റിജൻ പരിശോധന നടത്തുമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഫലം നെഗറ്റീവ് ആയാലും ഒരാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയണം.

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ വീട്ടിൽ ചികിത്സ അനുവദിക്കൂ. ശുചിമുറിയുള്ള മുറി ആയിരിക്കണം. റൂം ക്വാറൻ്റീൻ നിർബന്ധമാണ്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here