Home Finance സ്വര്‍ണവിലയിൽ വീണ്ടും റെക്കോര്‍ഡ് വർധന; പവന് 39400 ₹

സ്വര്‍ണവിലയിൽ വീണ്ടും റെക്കോര്‍ഡ് വർധന; പവന് 39400 ₹

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണം തുടര്‍ച്ചയായി ഏഴാം ദിവസവും റെക്കോര്‍ഡ് വിലയിലേക്ക്. 40000 രൂപ ഉടൻ കടക്കുമെന്നാണ് സൂചന. ഇന്ന് പവനു 200 രൂപ കൂടി 39400 രൂപയായി. ഗ്രാമിന് 4925 രൂപയാണ് ഇന്നത്തെ വില. ഇന്നലെ മാത്രം പവന് 600 രൂപയാണ് ഉയര്‍ന്നത്. ജൂലൈയില്‍ ഇതുവരെ 3600 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനു ഉണ്ടായത്.

ഒരാഴ്ച്ചക്കിടെ 2640 രൂപയുടെ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് തനിത്തങ്കത്തിനു 1,957.84 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കൊറോണ പ്രതിസന്ധിയില്‍ മറ്റു വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതോടെ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുകയാണ്. ഇതാണ് വിലക്കയറ്റത്തിനു പ്രധാന കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here