Home National അയോധ്യയിലെ രാമജന്മ ഭൂമിയിൽ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട് പാക് ചാര ഏജൻസി ഐഎസ്ഐ

അയോധ്യയിലെ രാമജന്മ ഭൂമിയിൽ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട് പാക് ചാര ഏജൻസി ഐഎസ്ഐ

0

ന്യൂഡെൽഹി: സ്വാതന്ത്ര ദിനമായ ഓഗസ്റ്റ് 15 ന് അയോധ്യയിലെ രാമജന്മ ഭൂമിയിൽ തീവ്രവാദ ആക്രമണം നടത്താൻ പാകിസ്ഥാൻ ചാര ഏജൻസി ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തൽ. ആക്രമണത്തിനായി ഐഎസ്ഐ അഫ്ഗാനിസ്ഥാനിലെ അഷ്കർ, ജയ്‌ഷ തീവ്രവാദികളെ പരിശീലിപ്പിക്കുകയാണെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ റിപ്പോർട്ട്.

ആക്രമണത്തിനായി അയോധ്യയിൽ മൂന്നോ അഞ്ചോ തീവ്രവാദികളെ അയക്കാനാണ് പാക് പദ്ധതി. ഇന്ത്യയ്ക്കുള്ളിൽ നടക്കുന്ന അഭ്യന്തര ആക്രമണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രത്യേക ആക്രമണങ്ങൾ നടത്താനാണ് പാകിസ്ഥാൻ നീക്കമെന്നാണ് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.

വിവിഐപികൾ ആണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും ഇത് ആക്രമണത്തിന്റെ ആഘാതം വലിയ തോതിൽ ആക്കുമെന്നും ഏജൻസി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഡെൽഹി, അയോധ്യ, കശ്മീർ എന്നിവിടങ്ങളിലെ സുരക്ഷാ ഇന്ത്യ കർശനമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമജന്മ ഭൂമിയിൽ ശിലാ സ്ഥാപനം നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here