റാഞ്ചി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് വീണ്ടും കൊറോണ പരിശോധന നടത്തും. ആരോഗ്യ നില വഷളായതിനെ തുടർന്ന് നിലവിൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (റിംസ്) ചികിത്സയിലുള്ള ലാലു പ്രസാദ് യാദവിനും അദ്ദേഹത്തിന്റെ മൂന്ന് സഹയികൾക്കും കഴിഞ്ഞ ദിവസം കൊറോണ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ യാദവിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സഹായികളിൽ രോഗം പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നു ലാലു പ്രസാദിനെ വീണ്ടും പരിശോധിക്കാണ് തീരുമാനം.
ലാലു പ്രസാദ് വളരെക്കാലമായി പ്രമേഹ രോഗിയാണ്, രക്തസമ്മർദ്ധവും ഉണ്ട്. കൂടാതെ വൃക്കസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്നാണ് സൂചന. കൊറോണ കേസുകൾ വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഒരു മുൻകരുതൽ നടപടികൾ എന്ന രീതിയിലാണ് ഇദ്ദേഹത്തെ പരിശോധിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒരാഴ്ചത്തേക്ക് ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. അതിനു ശേഷം ആരോഗ്യനിലയിൽ പുരോഗതി വിലയിരുത്തി ഒരു ടെസ്റ്റ് കൂടി നടത്തി ഫലമറിഞ്ഞ ശേഷമേ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യൂ. ഇത് വരെയും അദ്ദേഹം യാതൊരു തരത്തിലുള്ള കൊറോണ രോഗ ലക്ഷണങ്ങളും കാണിച്ചിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു.