Home National ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തി 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ

ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തി 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ

0

ന്യൂഡെൽഹി: ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തി 275 ആപ്പുകൾ നിരോധിച്ച് വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് കേന്ദ്ര സർക്കാർ. ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ വീണ്ടുമൊരു നിരോധനത്തിന് തയ്യാറെടുക്കുന്നത്.

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റൽ സ്ട്രൈക്കിൽ നിരോധിക്കപ്പെട്ടേക്കും. ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും.

അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും വിവരചോർച്ചയും സ്വകാര്യത ലംഘനവും മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കുന്നതെന്നും രാജ്യത്തെ പൗരൻമാരുടെ വ്യക്തി​ഗതവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഐടി നിയമങ്ങൾ പരിഷ്കരിക്കുന്ന നടപടികൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണെന്നും കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here