സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം: രണ്ടു മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. മേയ്- ജൂണ്‍ മാസങ്ങളിലേതായി 2600 രൂപയാണ് ലഭിക്കുക. 48 ലക്ഷം ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 10 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനും ലഭിക്കും.

1325 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വിധവാ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ആ തുക കൂടി അതോടൊപ്പം നല്‍കും. കഴിഞ്ഞ തവണത്തെപ്പോലെ ബാങ്ക് വഴിയും വീട്ടിലെത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം.