Home Entertainment ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊറോണ രോഗമുക്തി

ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊറോണ രോഗമുക്തി

0

മുംബൈ: കൊറോണ വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരും കൊറോണ നെ​ഗറ്റീവായെന്ന വാർത്ത ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്.

എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദിയെന്നും കൊറോണ പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങിയെന്നും അഭിഷേക് ട്വറ്ററിൽ കുറിച്ചു.

ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ മെഡിക്കൽ സംഘത്തിൻ്റെ പരിചരണത്തിൽ തുടരുമെന്നും അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ എന്നിവർ കൊറോണ വൈറസ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായി ചികിത്സയിൽ കഴിഞ്ഞത്.

അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ്റെ ഭാര്യ ജയ ബച്ചൻ്റെ കൊറോണ പരിശോധന ഫലം നെഗറ്റീവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here