വാഷിംഗ്ടൺ: കൊറോണ ഭീതി മാറാതെ ലോകം.പ്രതിരോധ വാക്സിനും മരുന്നിനുമായുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും മുന്നേറുമ്പോഴും രോഗബാധ കുറയാത്തത് ലോക രാജ്യങ്ങളിൽ ഭീതി വർധിപ്പിക്കുകയാണ്. ലോകത്തിലെ വൈറസ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59,26,218 വൈറസ് ബാധിതരാണ് ഇപ്പോള്‍ ലോകത്തുള്ളത്. മരണ സംഖ്യ 6,41,740 പിന്നിട്ടു.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 75,580 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 1,066 പേര്‍ക്ക് 24 മണിക്കൂറിന് ഇടയില്‍ ഇവിടെ ജീവന്‍ നഷ്ടമായി. ബ്രസീലില്‍ 58,249 പേര്‍ക്കാണ് 24 മണിക്കൂറിന് ഇടയില്‍ കൊറോണ ബാധിച്ചത്. 1,178 പേര്‍ ഇവിടെ ഒരു ദിവസത്തിന് ഇടയില്‍ കൊറോണ ബാധിച്ച് മരിച്ചു.
മെക്‌സിക്കോയിലും മരണ നിരക്ക് ഉയരുകയാണ്. 718 പേരാണ് ഇവിടെ ഇന്നലെ മരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു എന്നീ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കയിലും രോഗവ്യാപനം ഉയരുകയാണ്.