ഇരിങ്ങാലക്കുടയിലും മുരിയാടും ട്രിപ്പിൾ ലോക്ക് ഡൗൺ; ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ അടച്ചു

തൃശ്ശൂർ: ജില്ലയിലെ രണ്ട് ക്ലസ്റ്ററുകൾ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയും മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എസി മൊയ്തീൻ അറിയിച്ചു. ഈ മേഖലകളിൽ കൂടി ദീർഘദൂര സർവ്വീസുകൾ മാത്രമായിരിക്കും അനുവദിക്കുക.

ട്രിപ്പിൾ ലോക്ക് ഡൗൺ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് വൈകീട്ടോടെ അന്തിമ തീരുമാനം എടുക്കും. ഇരിങ്ങാലക്കുടയിലെ കെ എസ് ഇ ക്ലസ്റ്ററിൽ 78 പേർക്കും, കെ എൽ എഫ് ക്ലസ്റ്ററിൽ 13 പേർക്കും , ജനറൽ ആശുപത്രിയിൽ നാല് പേർക്കും, ഐ സി എല്ലിൽ രണ്ട് പേർക്കും, ഫയർ സ്റ്റേഷനിലെ പത്ത് പേർക്കും ഉൾപ്പെടെ 107 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്.

അതേസമയം ചാലക്കുടി കെ എസ് ആർ ടി സി ഡിപ്പോ അടച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും രോ​ഗം സ്ഥീരികരിച്ചതിന് പിന്നാലെയാണ് നടപടി.