Home Local News കൊറോണ മുക്തനായി നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍

കൊറോണ മുക്തനായി നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍

0

മലപ്പുറം: വിദേശത്ത് നിന്ന് കൊറോണ മുക്തനായി നാട്ടിലെത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കാളികാവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചോക്കോട് സ്വദേശി ഇർഷാദലി(29) ആണ് മരിച്ചത്. ദുബൈയിൽ വച്ച് തന്നെ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളായതിനാല്‍ കൊറോണ വൈറസ് പരിശോധന നടത്തും. ഈ മാസം നാലിന് വിദേശത്തു നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here